സൗത്ത്ഈസ്റ്റ് സസ്‌ക്കാച്ചെവനിലെ മഞ്ഞുമൂടിയ ഹൈവേയില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. കനേഡിയന്‍ സിംഗര്‍ ഷാനിയ ട്വെയിനിന്റെ കണ്‍സേര്‍ട്ട് പ്രൊഡക്ഷന്‍ ടീം സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഷാനിയയുടെ 'ക്വീന്‍ ഓഫ് മീ' ടൂറിലെ അംഗങ്ങളാണ് ഇവരെന്ന് മാനേജ്‌മെന്റ് കമ്പനിയായ മാവെറിക് പ്രസ്താവനയില്‍ പറയുന്നു.
റെജൈനയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള വോള്‍സെലി ടൗണിന് സമീപമുള്ള ഹൈവേ 1 ല്‍ മഞ്ഞുനിറഞ്ഞ പാതയിലാണ് അപകടം നടന്നതെന്ന് ആര്‍സിഎംപി അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡ് മോശം അവസ്ഥയിലായിരുന്നു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും പരുക്ക് ഗുരുതരമല്ല.