അടുത്ത 24 മാസങ്ങള്‍ക്കുള്ളില്‍ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് പൂര്‍ണമായും പുന:ക്രമീകരിക്കും 

By: 600002 On: Nov 9, 2023, 11:55 AM

 


ആല്‍ബെര്‍ട്ട ഹെല്‍ത്ത് കെയര്‍ സര്‍വീസസിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. അടുത്ത 18 മുതല്‍ 24 മാസത്തിനുള്ളില്‍ പൂര്‍ണമായും എഎച്ച്എസ് പുന:ക്രമീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രൈമറി കെയര്‍, അക്യൂട്ട് കെയര്‍, കണ്ടിന്യൂയിംഗ് കെയര്‍, മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡിക്ഷന്‍ സെന്റര്‍ എന്നിങ്ങനെ നാല് വ്യത്യസ്ത ഓര്‍ഗനൈസേഷനുകളായി വിഭജിച്ച് പ്രത്യേക ശ്രദ്ധാ കേന്ദ്രങ്ങള്‍ സൃഷ്ടിച്ച് പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം രൂപീകരിക്കുകയാണ് ചെയ്യുകയെന്ന് സര്‍ക്കാര്‍ പറഞ്ഞു. കൂടാതെ, തദ്ദേശീയ കൗണ്‍സില്‍ ഉള്‍പ്പെടെ 13 ഉപദേശക സമിതികളും രൂപീകരിക്കും. ഈ പദ്ധതിക്ക് സ്വകാര്യവത്കരണവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് അറിയിച്ചു.