മൂന്നാമത് ഇന്ത്യ-ഗ്വാട്ടിമാല ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ ന്യൂഡൽഹിയിൽ നടന്നു. വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) സൗരഭ് കുമാർ ഗ്വാട്ടിമാല ഉപമന്ത്രി കർല ഗബ്രിയേല സമയോവ റെകാരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും വ്യാപാരം, കൃഷി, ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, വികസന പങ്കാളിത്തം എന്നീ മേഖലകളിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സമ്മതിക്കുകയും ചെയ്തു. ബഹുമുഖ സംഘടനകളിലെ സഹകരണവും ചർച്ച ചെയ്ത ഇരുവരും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു.