ഒന്റാരിയോയിലെ 5 ആശുപത്രികളില്‍ സൈബര്‍ ആക്രമണം: ചോര്‍ത്തിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു

By: 600002 On: Nov 3, 2023, 8:15 AM

 

 

ഒന്റാരിയോയില്‍ ആശുപത്രികളെയും ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം. അഞ്ചോളം ആശുപത്രികള്‍ക്ക് നേരെയാണ് റാന്‍സംവെയര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ മോഷ്ടിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമാക്കിയിരിക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ബ്ലൂവാട്ടര്‍ ഹെല്‍ത്ത്, ചാത്തം-കെന്റ് ഹെല്‍ത്ത് അലയന്‍സ്, എറി ഷോര്‍സ് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍-ഡീയു ഗ്രേസ് ഹെല്‍ത്ത് കെയര്‍, വിന്‍സര്‍ റീജന്‍ ഹോസ്പിറ്റല്‍ എന്നീ ആളുപത്രികളും ഇവരുടെ സര്‍വീസ് പ്രൊവൈഡറായ ട്രാന്‍സ്‌ഫോം ഷെയേര്‍ഡ് സര്‍വീസ് ഓര്‍ഗനൈസേഷനും സൈബര്‍ ആക്രമണത്തിന് ഇരയായതായി സ്ഥിരീകരിച്ചു. 

സൈബര്‍ ആക്രമണം ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും ചില രോഗികളുടെയും ജീവനക്കാരുടെയും പ്രൊഫഷണല്‍ സ്റ്റാഫുകളുടെയും വിവരങ്ങള്‍ മോഷ്ടിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏതോക്കെ ഡാറ്റയാണെന്നോ എവിടെയാണെന്നോ വ്യക്തമാക്കിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.