ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക് ഇന്ത്യ സന്ദർശിക്കും

By: 600021 On: Nov 2, 2023, 8:03 PM

ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചക് എട്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന ഭൂട്ടാൻ രാജാവ് അസമും മഹാരാഷ്ട്രയും സന്ദർശിക്കും. ഉഭയകക്ഷി സഹകരണത്തിൻ്റെ സമഗ്രത അവലോകനം ചെയ്യുന്നതിനും വിവിധ മേഖലകളിൽ മാതൃകാപരമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും സന്ദർശനം ഇരുപക്ഷത്തിനും അവസരം നൽകിയേക്കും