പി പി ചെറിയാൻ, ഡാളസ്.
ന്യൂയോർക് :കെനിയൻ പെന്തക്കോസ്ത് സഭകളുടെ വാർഷിക കൺവെൻഷനിൽ മുഖ്യപ്രഭാഷകരിൽ ഒരാളായി ന്യൂയോർക്കിൽ നിന്നുള്ള അമേരിക്കൻ മലയാളിയും പൊളിറ്റിക്കൽ സ്റ്റാറ്റർജിസ്റ്റുമായ സ്റ്റാൻലി ജോർജ് പങ്കെടുക്കും. നെയ്റോബിയിൽ നവംബർ രണ്ടിന് തുടങ്ങുന്ന ത്രിദിന സമ്മേളനത്തെ കെനിയൻ പ്രസിഡണ്ട് ഡോക്ടർ വില്യം റുത്തോ അഭിസംബോധന ചെയ്യും.
" പരിശുദ്ധാത്മാവ് ഇന്ന് "എന്ന വിഷയത്തിൽ ചർച്ചകളും സെമിനാറുകളും നടക്കും നവംബര് 4 നു നടക്കുന്ന മാസ്റ്റേഴ്സ് കമ്മീഷൻ ഇൻറർനാഷണൽ സ്ഥാപനമായ കെനിയൻ മിഷൻ സ്കൂളിൻറെ പ്രഥമ ബിരുദദാന ചടങ്ങിൽ കെനിയൻ വനിതാ ഡോക്ടറേറ്റ് റൂത്ത് ഐപിസി അരുണാചൽ പ്രദേശ് സ്റ്റേറ്റ് പ്രസിഡണ്ട് ഡോക്ടർ ആൽവിൻ എന്നിവർ പ്രസംഗിക്കും.
വിവിധ രാജ്യങ്ങളിലെ ലീഡർഷിപ്പ് മിഷൻ പരിശീലന കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുന്ന മാസ്റ്റേഴ്സ് കമ്മീഷൻ ഇൻറർനാഷണൽ പ്രസിഡണ്ടായ സ്റ്റാൻലി ജോർജ് റിപ്പബ്ലിക്കൻ പാർട്ടി ദേശീയ തെരഞ്ഞെടുപ്പ് ഉപദേശക സമിതി അംഗമാണ്