സ്പെഷ്യൽ കാമ്പെയ്‌ൻ 3.0 വഴി സർക്കാർ അഞ്ഞൂറ് കോടി രൂപ നേടിയതായി കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഈ വർഷം ഒക്ടോബർ 2 മുതൽ 31 വരെയായിരുന്നു കാമ്പയിൻ. സ്‌പെഷ്യൽ കാമ്പെയ്‌ൻ 3.0, സർക്കാർ ഓഫീസുകളിലെ സ്വച്ഛത സ്ഥാപനവൽക്കരിക്കാനും പെൻഡൻസി കുറയ്ക്കാനുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പെയ്‌നാണെന്നും നിരവധി മികച്ച സമ്പ്രദായങ്ങൾക്കും നാഴികക്കല്ലുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഡോ. സിംഗ് പറഞ്ഞു. സ്വച്ഛത കാമ്പെയ്‌ൻ രാജ്യത്തിൻ്റെ വിദൂര ഭാഗങ്ങളിൽ രണ്ട് ലക്ഷത്തി 53,000 ഓഫീസുകളിൽ വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.