കാനഡയിലെ ഏറ്റവും കൂടുതല്‍ എലികളുള്ള നഗരമായി ടൊറന്റോ

By: 600002 On: Nov 1, 2023, 9:36 AM

 

 

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കാനഡയിലെ ഏറ്റവും കൂടുതല്‍ എലികളുള്ള നഗരമായി ടൊറന്റോയെ തെരഞ്ഞടുത്തു. പെസ്റ്റ് കണ്‍ട്രോള്‍ കമ്പനിയായ ഓര്‍ക്കിന്‍ കാനഡയുടെ പുതിയ പട്ടികയിലാണ് എലിശല്യത്തില്‍ ടൊറന്റോ ഒന്നാം സ്ഥാനത്തെത്തിയത്. എലിശല്യം കൂടുതലുളള ആദ്യ 25 നഗരങ്ങളുടെ പട്ടികയാണ് ഓര്‍ക്കിന്‍ കാനഡ തയാറാക്കിയത്. ടൊറന്റോയ്ക്ക് പിന്നാലെ വാന്‍കുവര്‍, ബേണബി, കെലോന, മിസിസാഗ എന്നീ നഗരങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 2021 ഓഗസ്റ്റ് 1 മുതല്‍ 2022 ജൂലൈ 31 വരെ ഓര്‍ക്കിന്‍ കാനഡ നടത്തിയ കൊമേഴ്‌സ്യല്‍, റെസിഡന്‍ഷ്യല്‍ എലിശല്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗുകള്‍. 

എലിശല്യം തടയുന്നതിനായി, ചുവരുകളിലെ വിള്ളലുകളും ദ്വാരങ്ങളും അടയ്ക്കാനും ജനലുകളിലും വാതിലുകളിലും കാലാവസ്ഥാ സ്ട്രിപ്പിംഗ് സ്ഥാപിക്കാനും കമ്പനി നിര്‍ദ്ദേശിക്കുന്നു. വീടിന്റെ പുറംഭിത്തികളില്‍ നിന്ന് ഒരു മീറ്റര്‍ അകലെ കുറ്റിച്ചെടികള്‍ പിടിപ്പിക്കണം. മാലിന്യം, പഴകിയ ഭക്ഷണം എന്നിവ വീട്ടില്‍ നിന്നും മാറ്റിവെക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. 

ഏറ്റവും കൂടുതല്‍ എലികളുള്ള 10 നഗരങ്ങള്‍

.Toronto
.Vancouver
.Burnaby
.Kelowna
.Mississauga
.Richmond
.Victoria
.Ottawa
.Scarborough
.Moncton