മാനിറ്റോബയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം വലിയ പ്രതിസന്ധി തീര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രവിശ്യയില്‍ 100,000 നിവാസികള്‍ക്ക് 215 ഡോക്ടര്‍മാരുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ദേശീയ ശരാശരിയായ 247 നേക്കാള്‍ വളരെ താഴെയാണ് ഇത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലാണ് പ്രതിശീര്‍ഷ ഡോക്ടര്‍മാരുടെ എണ്ണം ഏറ്റവും കുറവ്. ഫാമിലി ഫിസിഷ്യന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ സംഖ്യ മാനിറ്റോബയിലാണ്. അതായത് 100,000 നിവാസികള്‍ക്ക് 111 പേര്‍ മാത്രം. ദേശീയ ശരാശരിയിലെത്താന്‍ പ്രവിശ്യയ്ക്ക് 445 ഫിസിഷ്യന്മാരെക്കൂടി ചേര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 405 ആയിരുന്നുവെന്ന് CIHI ഡാറ്റ കാണിക്കുന്നു.