വാടകക്കാരെ സംരക്ഷിക്കുന്നതിനും കൂടുതല്‍ നോണ്‍-മാര്‍ക്കറ്റ് അഫോര്‍ഡബിള്‍ ഹൗസിംഗ് സൃഷ്ടിക്കുന്നതിനുമായി രാജ്യവ്യാപകമായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച കാല്‍ഗറി ഡൗണ്‍ടൗണില്‍ വാടകക്കാര്‍ പ്രതിഷേധറാലി നടത്തും. അസോസിയേഷന്‍ ഓഫ് കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍സ് ഫോര്‍ റിഫോം നൗ(ACORN) വാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍(CMHC), രാജ്യത്തുടനീളമുള്ള ലിബറല്‍ എംപി ഓഫീസുകള്‍ എന്നിവടങ്ങളിലേക്ക് റാലി നടത്തും. വാടകക്കാരെയും അവരുടെ ആവശ്യങ്ങളെയും അവഗണിക്കരുതെന്നാവശ്യപ്പെട്ട് 400 ഓളം ടെസ്റ്റിമോണിയലുകള്‍ നല്‍കും.
7 അവന്യുവിലെയും 9 സ്ട്രീറ്റ് SW ലെയും CMHC കെട്ടിടത്തില്‍ രാവിലെ 11 മണിക്ക് പ്രതിഷേധക്കാര്‍ റാലിയുമായി എത്തും. അവരുടെ സാക്ഷ്യപത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.