കാനഡയില്‍ കാര്‍ബണ്‍ പ്രൈസ് റിബേറ്റ് റൂറല്‍ ടോപ്പ്-അപ്പ് ഇരട്ടിയാക്കുന്നതായി ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Oct 27, 2023, 11:26 AM

 


കാനഡയില്‍ കാര്‍ബണ്‍ പ്രൈസ് റിബേറ്റ് റൂറല്‍ ടോപ്-അപ്പ് റേറ്റ് ഇരട്ടിയാക്കുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കൂടാതെ ഫെഡറല്‍ ഫ്യുവല്‍ ചാര്‍ജ് നിലവിലുള്ള എല്ലാ അധികാരപരിധിയിലും ഹീറ്റിംഗ് ഓയില്‍ ഡെലിവറിയില്‍ ഫെഡറല്‍ കാര്‍ബണ്‍ വിലയ്ക്ക് മൂന്ന് വര്‍ഷത്തെ താല്‍ക്കാലിക വിരാമം നടപ്പിലാക്കുന്നതായും ട്രൂഡോ പ്രഖ്യാപിച്ചു. ക്ലൈമറ്റ് ആക്ഷന്‍ ഇന്‍സെന്റീവ് പേയ്‌മെന്റ് റൂറല്‍ ടോപ്പ് അപ്പ് നിരക്ക് ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024 ഏപ്രിലില്‍ അടിസ്ഥാന തുകയുടെ 10 മുതല്‍ 20 ശതമാനം വരെയായിരിക്കും വര്‍ധന രേഖപ്പെടുത്തുക. ഗ്രാമത്തില്‍ താമസിക്കുന്നവര്‍ നേരിടുന്ന ഉയര്‍ന്ന ഊര്‍ജ്ജ ചെലവ് തിരിച്ചറിയാനാണ് ഇതെന്നും ട്രൂഡോ വ്യക്തമാക്കി. 

വീടുകള്‍ക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കുമുള്ള എണ്ണ ചൂടാക്കാനുള്ള ഇന്ധന ചാര്‍ജാണ് മൂന്ന് വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തുന്നത്. ഇത് 14 ദിവസത്തിനുള്ളില്‍ നടപ്പിലാക്കും. ഇതോടൊപ്പം കനേഡിയന്‍ പൗരന്മാര്‍ക്ക് ശൈത്യകാലത്ത് അവരുടെ വീടുകള്‍ ചൂടാക്കാന്‍ ഇലക്ട്രിക് ഹീറ്റ് പമ്പിലേക്ക് മാറുന്നത് എളുപ്പമാക്കുന്നതിനുള്ള പദ്ധതികളും ഫെഡറല്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും ട്രൂഡോ പറഞ്ഞു.