കാനഡയെ പുനരുപയോഗ ഊര്‍ജശക്തിയായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതികള്‍ സ്വീകരിക്കുകയും വേഗത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യണമെന്ന് എനര്‍ജി മിനിസ്റ്റര്‍ ജോനാഥന്‍ വില്‍ക്കിന്‍സണ്‍. എല്ലാ ഫോസില്‍ ഇന്ധനങ്ങളുടെയും ആവശ്യകത ഏഴ് വര്‍ഷത്തിനുള്ളില്‍ അത്യധികം ഉയരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ആന്വല്‍ ഔട്ട്‌ലുക്കില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പുതിയ നയങ്ങളൊന്നും നടപ്പാക്കിയില്ലെങ്കില്‍പ്പോലും നിലവിലുള്ള എണ്ണ, വാതകം, കല്‍ക്കരി എന്നിവയുടെ ആവശ്യം 2030 ഓടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നാണ് പറയുന്നത്.