മോണ്‍ട്രിയലില്‍ അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളില്‍ ഗ്യാസ് ഉപയോഗം നിരോധിച്ചു 

By: 600002 On: Oct 26, 2023, 10:18 AM

 

 

അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളില്‍ ഗ്യാസ് ഉപയോഗിക്കുന്നത് മോണ്‍ട്രിയല്‍ സര്‍ക്കാര്‍ നിരോധിച്ചു. ഗ്രീന്‍ഹൗസ് ഗ്യാസ്(GHG)  പുറന്തള്ളുന്ന ഗ്യാസ് കുക്കറുകള്‍ പോലുള്ള ഉപകരണങ്ങള്‍ നിരോധിക്കുന്ന പുതിയ ബൈലോ സിറ്റി അംഗീകരിച്ചു. മൂന്ന് നിലകളും അതില്‍ കുറഞ്ഞതുമായ എല്ലാ പുതിയ കെട്ടിടങ്ങളിലും ഗ്യാസ് ഉപയോഗം നിരോധിച്ചിട്ടുണ്ട്. വലിയ കെട്ടിടങ്ങള്‍ക്ക് 2025 ഏപ്രിലില്‍ നിരോധനം പ്രാബല്യത്തില്‍ വരും. അല്ലാത്ത എല്ലാം പുതിയ കെട്ടിടങ്ങള്‍ക്കും ഇത് ബാധകമാണ്. പുതിയ വലിയ കെട്ടിടങ്ങള്‍ ഡീകാര്‍ബണൈസ് ചെയ്യണമെന്നും ബൈലോ ആവശ്യപ്പെടുന്നു. 

വാണിജ്യ സ്ഥാപനങ്ങളിലെ പാചക ഉപകരണങ്ങള്‍, നീക്കം ചെയ്യാവുന്ന ഗ്യാസ് സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ബിബിക്യുകള്‍ പോലെയുള്ള ഔട്ട്‌ഡോര്‍ വീട്ടുപകരണങ്ങള്‍, എമര്‍ജന്‍സി ജനറേറ്റുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന താല്‍ക്കാലിക ഹീറ്റിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണമെന്ന് ബൈലോ ആവശ്യപ്പെടുന്നു. 

പുതിയ വലിയ കെട്ടിടങ്ങള്‍ക്ക് പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുള്ള വാതകം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിക്കാനാകും. അതേസമയം, ഇന്‍ഡസ്ട്രിയല്‍ കെട്ടിടങ്ങളും ഡിസ്ട്രിക്റ്റ് ഹീറ്റിംഗ് നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ടിരിക്കുന്ന കെട്ടിടങ്ങളെയും ഈ ചട്ടങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.