എഡ്മന്റണ്‍ സിറ്റി കൗണ്‍സില്‍ പുതിയ സോണിംഗ് ബൈലോ അംഗീകരിച്ചു 

By: 600002 On: Oct 24, 2023, 10:37 AM

 

 

ഒരാഴ്ചത്തെ സംവാദത്തിനും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നൂറുകണക്കിന് ആളുകളുടെ പ്രതികരണങ്ങള്‍ക്കും ശേഷം എഡ്മന്റണ്‍ സിറ്റി കൗണ്‍സില്‍ തിങ്കളാഴ്ച പുതിയ സോണിംഗ് ബൈലോ അംഗീകരിച്ചു. പുതിയ സുപ്രധാന മാറ്റങ്ങളാണ് ബൈലോയില്‍ അവതരിപ്പിക്കുന്നത്. എഡ്മന്റണിലെ ഏത് റെസിഡന്‍ഷ്യല്‍ ലോട്ടിലും ഇന്‍ഫില്‍ ഹൗസിംഗ് നിര്‍മിക്കാന്‍ പുതിയ ബൈലോയില്‍ അനുവദിക്കുന്നു. ഇത് ബില്‍ഡറിനെ റെഗുലേറ്ററി അംഗീകാര പ്രക്രിയയിലൂടെ കടന്നുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.  

ചെറിയ റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവ വീടുകള്‍ക്ക് സമീപം തുറക്കാന്‍ ബൈലോ പ്രോത്സാഹിപ്പിക്കുന്നു. സിറ്റിയിലെ ഏത് സ്ഥലത്തും ഡെന്‍സ് ഹൗസിംഗ് അനുവദിക്കണമെന്നും ബൈലോ നിര്‍ദ്ദേശിക്കുന്നു. ചില സോണുകള്‍ ഇന്‍ഫില്‍ അനുവദിക്കുകയും ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ അനുവദിക്കുകയും മറ്റുള്ളവയ്ക്ക് ഉയരം അനുവദിക്കുകയും ചെയ്യുന്നു.