ഗാസയിലെയും സമീപ പ്രദേശങ്ങളിലെയും സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനെ വിളിച്ചതായി വൈറ്റ് ഹൗസ്. ഇരുവരും ഗാസയിലേക്ക് മാനുഷിക സഹായങ്ങളുടെയും ദുരിതാശ്വാസ സാമഗ്രികളുടെയും തുടർച്ചയായ ഒഴുക്ക് ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത സ്ഥിരീകരിച്ചു.ഹമാസിൻ്റെ ആക്രമണത്തിന് ശേഷമുള്ള മനുഷ്യത്വപരമായ സഹായത്തിൻ്റെ ആദ്യ രണ്ട് വാഹനവ്യൂഹങ്ങളെ പ്രസിഡന്റ് ബൈഡൻ സ്വാഗതം ചെയ്തു. സഹായങ്ങൾ അതിർത്തി കടന്ന് ഗാസയിലേക്ക് കടന്നതായും ആവശ്യമുള്ള ഫലസ്തീനികൾക്കായി വിതരണം ചെയ്യുന്നതായും പ്രസ്താവന വ്യക്തമാക്കി.