കാനഡയില്‍ നാലിലൊന്ന് പേര്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് 

By: 600002 On: Oct 21, 2023, 8:38 AM

 

 

കാനഡയില്‍ നാലിലൊന്ന് പേര്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ട്. പ്രയറി പ്രൊവിന്‍സുകളും രാജ്യവ്യാപകമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളും അതിന്റെ ഏറ്റവും മോശമായ അവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ത്രൈമാസ പഠനമായ കനേഡിയന്‍ സോഷ്യല്‍ സര്‍വേയിലാണ് പുതിയ കണ്ടെത്തലുകള്‍. സര്‍വേയില്‍ പങ്കെടുത്ത കുടുംബങ്ങളോട് കഴിഞ്ഞ വര്‍ഷം അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നേരിട്ട ബുദ്ധിമുട്ട് വിലയിരുത്താന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് 26.8 ശതമാനം കനേഡിയന്‍ പൗരന്മാരും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബുദ്ധിമുട്ടുള്ളതായി പ്രതികരിച്ചു. 

കാനഡയില്‍ സമീപഭാവിയില്‍ വേതന വളര്‍ച്ച മന്ദഗതിയിലാകുകയും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയും ചെയ്യുമെന്ന് ടിഡി ബാങ്ക് നടത്തിയ വിശകലനത്തില്‍ പറയുന്നു. അറ്റ്‌ലാന്റിക്, പ്രയറി റീജിയണലുകളില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞവര്‍ഷം അവസാനം യഥാക്രമം 38.1 ശതമാനം, 38.4 ശതമാനം എന്നിങ്ങനെയാണ് നിരക്ക്. വെസ്റ്റേണ്‍ കാനഡയില്‍ മന്ദഗതിയിലാണ്. 2022 ന്റെയും 2023 ന്റെയും രണ്ടാം പാദങ്ങള്‍ക്കിടയില്‍ ന്യൂ ബ്രണ്‍സ്‌വിക്കില്‍ 29.3 ശതമാനമായും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ 25.6 ശതമാനമായും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളുടെ അനുപാതം കുറഞ്ഞു. നോവ സ്‌കോഷ്യയില്‍ ഇത് 25.4 ശതമാനമായിരുന്നു. അതേസമയം, ഒന്റാരിയോ പ്രയറീസ്, ബ്രിട്ടീഷ് കൊളംബിയ എന്നിവടങ്ങളില്‍ ഇതേ വെല്ലുവിളികള്‍ വര്‍ഷം തോറും വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.