അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദുർഗ്ഗാപൂജ ആഘോഷത്തിന് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ തുടക്കമായി. മഹാഷഷ്ഠി പൂജയോടെ ക്ഷേത്രങ്ങളിൽ ദുർഗ്ഗാ വിഗ്രഹത്തിൻ്റെ മുഖം അനാച്ഛാദനം ചെയ്തതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ ദുർഗാദേവിയുടെ വിഗ്രഹങ്ങൾ നദികളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങൾ സമാപിക്കും. ധാക്കേശ്വരി ക്ഷേത്രം, രാമകൃഷ്ണ മിഷൻ ആശ്രമം, രാംനാ കാളി ക്ഷേത്രം, ജഗന്നാഥ ഹാൾ, ബനാനി പൂജ എന്നിവയുൾപ്പെടെ ധാക്കയിലെ പ്രമുഖ സ്ഥലങ്ങളിൽ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.