അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ ആരോഗ്യ പ്രവര്‍ത്തകരില്‍ 58 ശതമാനവും അവരുടെ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍: റിപ്പോര്‍ട്ട് 

By: 600002 On: Sep 18, 2023, 12:31 PM

 


അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ ആരോഗ്യ പരിപാലന വിദഗ്ധരില്‍(IEHPs) 58 ശതമാനം പേരും കാനഡയില്‍ അവരുടെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോര്‍ട്ട്. നഴ്‌സുമാര്‍, ഫിസിഷ്യന്മാര്‍, ഫാര്‍മസിസ്റ്റുകള്‍, ഡെന്റിസ്റ്റ്‌സ് എന്നിവരെല്ലാം അവരുടെ മേഖലകളില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. കാനഡയിലെ 259,694 IEHP കളില്‍ 76 ശതമാനം പേര്‍ ജോലി ചെയ്യുന്നവരാണ്(കനേഡിയന്‍ വിദ്യാഭ്യാസമുള്ള 80 ശതമാനം ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുമായി താരതമ്യം ചെയ്യുമ്പോള്‍). ഈ ഡാറ്റയില്‍ ആരോഗ്യ സംരക്ഷണ തൊഴിലില്‍ പ്രവര്‍ത്തിക്കാത്ത IEHP കളും ഉള്‍പ്പെടുന്നു. 

ആരോഗ്യ മേഖലയിലെ തൊഴിലാളികളില്‍ നാലിലൊന്ന് കുടിയേറ്റക്കാരാണെന്നും ഈ എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐആര്‍സിസി പറയുന്നു. 500,000 ആരോഗ്യ പ്രവര്‍ത്തകര്‍ 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അടുത്ത ദശകത്തില്‍ വിരമിക്കുന്നവരാണിവര്‍. അതിനാല്‍ ഇനിയും ഈ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാം.