കാല്‍ഗറിയില്‍ കൂടുതല്‍ കുട്ടികളില്‍ ഇ കോളി ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആറോളം ഡേകെയറുകള്‍ കൂടി താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി ആല്‍ബെര്‍ട്ട ചീഫ് മെഡിക്കല്‍ ഓഫീസര്‍(ഹെല്‍ത്ത്) ഡോ. മാര്‍ക്ക് ജോഫി അറിയിച്ചു. ആക്ടീവ് സ്റ്റാര്‍ട്ട് കണ്‍ട്രി ഹില്‍സ്, കാന്‍കെയര്‍ ചൈല്‍ഡ് കെയറിന്റെ സീനിക് ഏക്കര്‍ ലൊക്കേഷന്‍, സിഇഎഫ്എ ഏര്‍ലി ലേണിംഗ് ചൈല്‍ഡ് കെയര്‍ സൗത്ത്, എംടിസി ഡേകെയര്‍, റെനെര്‍ട്ട് ജൂനിയര്‍ കിന്റര്‍ഗാര്‍ട്ടണ്‍, കാല്‍ഗറി ജെസിസി ചൈല്‍ഡ് കെയര്‍ എന്നിവയാണ് അടച്ചുപൂട്ടിയ ഡേകെയറുകള്‍.
നേരത്തെ അടച്ച വിക് അക്കാദമി തുറന്നെങ്കിലും പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വീണ്ടും അടച്ചതായി ഡോ. ജോഫി അറിയിച്ചു. അടച്ച ഡേ കെയറുകള്‍ വീണ്ടും തുറക്കുന്നതിനായി വൃത്തിയാക്കുകയും അണുവിമുക്തമാക്കേണ്ടതുമുണ്ട്. കുട്ടികള്‍ ഡേകെയറുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരിശോധന ഫലം കൂടി അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.