കാനഡയിലെ പ്രമുഖ ഡാൻസ് അക്കാദമിയായ ഡെലീഷ്യസ് ഡാൻസ് അക്കാദമി "DDA LA FEST 2023" എന്ന പേരിൽ ഒരു ടാലന്റ് ഷോകേസ് ഇവന്റ് സംഘടിപ്പിക്കുന്നു. ഡിഡിഎ കാനഡയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. നവംബർ 25-ന് നയാഗ്രയിലെ ബഥനി കമ്മ്യൂണിറ്റി ചർച്ചിൽ വെച്ചാണ് ഇവന്റ് നടക്കുന്നത്. ഡിഡിഎ കാനഡയുടെ വിദ്യാർത്ഥികളുടെ നിരവധി വിസ്മയകരമായ നൃത്ത പ്രകടനങ്ങളോടൊപ്പം വിവിധ നൃത്ത ഗാന ആസ്വാദന പരിപാടികളും ഇവെന്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കാണികൾക്കായി ഒന്നിലധികം ലക്കി ഡ്രോ വഴി നിരവധി സമ്മാനങ്ങൾ നേടാനുള്ള അവസരവും ഡിഡിഎ ഒരുക്കിയിട്ടുണ്ട്.
2018 ലാണ് മലയാളി ഇരട്ട സഹോദരങ്ങളായ ലിന്റോ മാത്യുവും ലിജോ മാത്യുവും ചേർന്ന് ഡിഡിഎ കാനഡയിൽ ആരംഭിച്ചത്. അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒമാനിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ഡിഡിഎ ഒമാന്റെ ഭാഗമായിരുന്ന ലിന്റോയും ലിജോയും കാനഡയിലേക്ക് ചേക്കേറിയതിന്റെ ഭാഗമായാണ് ഡിഡിഎ കാനഡയ്ക്ക് തുടക്കം കുറിച്ചത്. സ്‌പെയിനിൽ നടന്ന ലോക ഡാൻസ് ചാമ്പ്യൻഷിപ്പിലെ വിജയം ഉൾപ്പെടെയുള്ള നിരവധി അംഗീകാരങ്ങൾ നേടിയ ഡാൻസ് അക്കാഡമി ആണ് ഡിഡിഎ ഒമാൻ. കോളേജ് കാലം മുതൽ തങ്ങൾക്ക് നൃത്തത്തോടുള്ള അഭിനിവേശമാണ് ഡിഡിഎ കാനഡ തുടങ്ങുവാൻ പ്രചോദനമായതെന്ന് ലിന്റോയും ലിജോയും പറയുന്നു. വെറും അഞ്ച് വർഷത്തിനുള്ളിൽ, DDA കാനഡ 265-ലധികം വിദ്യാർത്ഥികളെ ഡാൻസ്, എഴുപത്തഞ്ചിലധികം ഇവന്റുകളിൽ പങ്കെടുക്കുകയും ചെയിട്ടുണ്ട്. ഡാൻസ് സ്റ്റുഡിയോ കൂടാതെ, ഇവന്റുകൾക്കും ഫാഷൻ ഷോകൾക്കുമുള്ള കൊറിയോഗ്രഫിയും ഡിഡിഎ കാനഡ ചെയ്യാറുണ്ട്. ഇൻഡോ-കനേഡിയൻ ആർട്ട് കൗൺസിലിന്റെ ഫേവറേറ്റ് ബോളിവുഡ് ഡാൻസ് ടീമിനുള്ള പീപ്പിൾസ് ചോയ്സ് അവാർഡ് 2023-ൽ ഡിഡിഎ കാനഡയ്ക്ക് ലഭിച്ചിട്ടുണ്ട്.
The Canadian Home (Title Sponsor), CanSmile Dental (Platinum Sponsor), AutoPark (Gold Sponsor), Cake-O-licious (Joint Partner), SC Design (Joint Partner), Inslyf Insurance (Silver Sponsor), Nisha Joseph (Silver Sponsor) എന്നിവരാണ് DDA LA FEST 2023 ന്റെ ഇവന്റ് സ്‌പോൺസർമാർ.