പ്രളയത്തിൽ മരണം 11,000 കടന്ന് ലിബിയ

By: 600021 On: Sep 16, 2023, 5:02 PM

ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് കിഴക്കൻ ലിബിയയിൽ ഉണ്ടായ പ്രളയത്തിൽ മരണം 11,000 കടന്നു.പർവ്വതനിരകളിലെ അണക്കെട്ടുകള്‍ തകർന്നതാണ് തുറമുഖ നഗരമായ ഡെർണയിൽ ഇരട്ടി ദുരന്തം ഉണ്ടാക്കിയത്. മൂവായിരത്തിലധികം മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം സംസ്കരിച്ചു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഹെലികോപ്റ്ററിന്‍റെ സഹോയത്തോടെ രാത്രിയും പകലും തെരച്ചിൽ തുടരുകയാണ്.കടലിലും കാറുകള്‍ക്കുള്ളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഇനിയും ആയിരക്കണക്കിന് പേർ അകപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. ജർമ്മനി, റൊമാനിയ, ഫിൻലാൻഡ് തുടങ്ങി വിവിധ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവ എത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ ധനസഹായവും നൽകി.