ഉഭയകക്ഷി സൈബർ സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ഛ് ഇന്ത്യയും ജപ്പാനും ചർച്ച നടത്തി. ടോക്കിയോയിൽ ഇന്ന് രാവിലെ സംഘടിപ്പിച്ച അഞ്ചാമത് ഇന്ത്യ-ജപ്പാൻ സൈബർ ഡയലോഗ്ഗിൽ സൈബർ സുരക്ഷ, 5G സാങ്കേതികവിദ്യ ഉൾപ്പെടെ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസ് മേഖലകളിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ സൈബർ ഡിപ്ലോമസി വിഭാഗം ജോയിന്റ് സെക്രട്ടറി മുവാൻപുയി സയാവിയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്.സൈബർ ഡൊമെയ്‌നിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഐക്യരാഷ്ട്രസഭയിലെയും ക്വാഡ് ചട്ടക്കൂടിന് കീഴിലുൾപ്പെടെ മറ്റ് ബഹുമുഖ, പ്രാദേശിക ഫോറങ്ങളിലെയും പരസ്പര സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും വീക്ഷണങ്ങൾ കൈമാറി. സുരക്ഷിതമായ സൈബർ ഇടം ഉറപ്പാക്കുന്നതിൽ ശേഷി വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരു പ്രതിനിധികളും അടിവരയിടുകയും ഈ വശത്ത് സഹകരിക്കാൻ സമ്മതിക്കുകയും ചെയ്തു. അടുത്ത വർഷം ന്യൂഡൽഹിയിൽ നടക്കുന്ന ആറാമത് ഇന്ത്യ-ജപ്പാൻ സൈബർ ഡയലോഗിലേക്ക് ജാപ്പനീസ് പക്ഷത്തെ പരസ്പരം സൗകര്യപ്രദമായി ക്ഷണിച്ചു.