പ്രധാനമന്ത്രി ഉജ്ജ്വല യോജന വിപുലീകരിക്കാനും ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം

By: 600021 On: Sep 14, 2023, 6:35 PM

പ്രധാനമന്ത്രി ഉജ്ജ്വല യോജന വിപുലീകരിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 75 ലക്ഷം LPG കണക്ഷനുകള്‍ അനുവദിക്കുമെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ്സിംഗ്താക്കൂർ. 75 ലക്ഷം ഉജ്വല കണക്ഷനുകള്‍ കൂടി നല്‍കുന്നതിലൂടെ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം 10 കോടി 35 ലക്ഷമായി ഉയരും. ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനും കേ ന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. നാല് വർഷം നീണ്ടുനിൽക്കുന്ന കേന്ദ്ര മേഖലാ പദ്ധതി 7,210 കോടി രൂപ ചെലവിലാണ് നടപ്പിലാക്കുന്നത്. ദേ ശീയ ഇ-ഗവേണൻസ് പദ്ധതിയുടെ ഭാഗമായി, ഇ-കോടതി പദ്ധതി 2007 മുതൽ നടപ്പാക്കിവരികയാണ്. പദ്ധതിയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ഛ് നീതി ലഭ്യമാക്കുമെന്നും സാങ്കേതികവിദ്യ ലഭ്യമല്ലാത്ത പൗരന്മാർക്ക് ഇ-സേവാ കേന്ദ്രങ്ങളിൽ നിന്ന് ജുഡീഷ്യൽ സേവനങ്ങൾ ലഭ്യമാകുമെന്നും അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.