ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെ കിഴക്കന്‍ ലിബിയയില്‍ പ്രളയം. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെ ഡെർന നഗരം കടലിലേക്ക് ഒലിച്ചുപോയി. 2000 ലേറെ പേർ മരിച്ചു. പതിനായിരത്തിലധികം പേരെ കാണാതായി.അണക്കെട്ടുകൾ തകർന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി പറഞ്ഞു. കഴിഞ്ഞ ആഴ്‌ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്.