ബ്രിട്ടീഷ് കൊളംബിയയുടെ ഉള്‍പ്രദേശത്ത് കാരിബൂ മേഖലയില്‍ സ്ഥിതിചെയ്യുന്ന വില്യംസ് ലേക്ക് ഫസ്റ്റ് നേഷന്‍സ്(T 'exelc) ഭൂമി കൈവശപ്പെടുത്തിയ സംഭവത്തില്‍ ഫസ്റ്റ്‌നേഷന്‍സ് അംഗങ്ങളോട് ഫെഡറല്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തി. ഫസ്റ്റ് നേഷന്‍ അംഗങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. കനേഡിയന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ക്രൗണ്‍-ഇന്‍ഡീജീനിയസ് റിലേഷന്‍സ് മിനിസ്റ്റര്‍ ഗാരി ആനന്ദസംഗരിയാണ് ക്ഷമാപണം നടത്തിയത്.
ഭൂമി കൈവശപ്പെടുത്തി അവിടെ നിന്നും ഫസ്റ്റ് നേഷന്‍സ് അംഗങ്ങളെ ഒഴിവാക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ഈ സംഭവം ഫസ്റ്റ് നേഷനില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് മന്ത്രിയുടെ ക്ഷമാപണം. ചരിത്രപരമായ അനീതിയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും അംഗങ്ങള്‍ക്കുണ്ടായ ദ്രോഹങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി അഗാധമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി അറിയിച്ചു.
ക്ഷമാപണത്തെ തുടര്‍ന്ന്, വില്യംസ് ലേക്ക് ഫസ്റ്റ് നേഷന്‍ വില്ലേജ് സൈറ്റ് സ്‌പെസിഫിക് ക്ലെയിം പരിഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാരും വില്യംസ് ഫസ്റ്റ് നേഷനും ഒത്തുതീര്‍പ്പിലെത്തിയതായി പ്രഖ്യാപിച്ചു.