കാനഡയില്‍ മൊബൈല്‍ പേയ്‌മെന്റുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കനേഡിയന്‍ ഇന്റര്‍ബാങ്ക് നെറ്റ്‌വര്‍ക്ക് കമ്പനിയായ ഇന്റെറാക്(Interac) റിപ്പോര്‍ട്ട്. 12 മാസ കാലയളവില്‍ ഒരു ബില്യണിലധകം ഇന്റെറാക് ഡെബിറ്റ് മൊബൈല്‍ ട്രാന്‍സാക്ഷനുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2022 ഓഗസ്റ്റിനും 2023 ജൂലൈക്കും ഇടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ വെയറബിള്‍ പോലുള്ള മൊബൈല്‍ ഉപകരണം ഉപയോഗിച്ച് കാനഡയിലെ ഒരു വില്‍പ്പന പോയിന്റില്‍ നടത്തിയ ഇന്റെറാക് ഡെബിറ്റ് കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റുകളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 53 ശതമാനം വര്‍ധനവ് ഉണ്ടായതായി ഇന്റെറാക് ഡാറ്റ വ്യക്തമാക്കുന്നു.
മറ്റ് കാര്‍ഡുകള്‍ക്ക് പകരമായി മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇടപാടുകള്‍ക്കാണ് ആളുകള്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, ഡിജിറ്റലായി പണമടയ്ക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡ് വഴി പണമടയ്ക്കാനുള്ള ഓപ്ഷന്‍ എപ്പോഴും ഉണ്ടായിരിക്കണമെന്ന് 71 ശതമാനം വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊബൈല്‍ പേയ്‌മെന്റുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് സുരക്ഷയുടെ ഉത്തരവാദിത്തം ദാതാവിനും ഉപഭോക്താവിനും ഒരുപോലെ ആവശ്യമാണ്. സാമ്പത്തിക വിവരങ്ങള്‍ നല്‍കാതെയായിരിക്കണം ഇടപാടുകള്‍ നടക്കേണ്ടത്. വിവരങ്ങളോ പാസ്‌വേഡുകളോ നല്‍കാതെ ഇടപാടുകള്‍ നടത്തുമ്പോള്‍ മാത്രമാണ് സുരക്ഷിതരായിരിക്കുകയുള്ളൂ.
മൊബൈല്‍ പേയ്‌മെന്റ് സിസ്റ്റം ഡെവലപ്പര്‍മാര്‍ അവരുടെ സേവനങ്ങള്‍ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യുകയും അപകടസാധ്യതകളില്‍ നിന്ന് ഉപഭോക്താക്കളെ സുരക്ഷിതരായിരിക്കാന്‍ അനുവദിക്കുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുകയും വേണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.