ഈ വര്‍ഷം മെയ് ആദ്യം മുതല്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കല്‍ നടപടി ആരംഭിച്ചതായി കാനഡയിലെ ഏറ്റവും വലിയ ബാങ്കായ റോയല്‍ ബാങ്ക് ഓഫ് കാനഡ അറിയിച്ചു. ഇതുവരെ ഒരു ശതമാനത്തോളം വെട്ടിക്കുറച്ചു. ഈ പാദത്തില്‍ രണ്ട് ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് പദ്ധതി. ടൊറന്റോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഏറ്റവും മൂല്യമുള്ള കമ്പനിയായ റോയല്‍ ബാങ്ക് ഓഫ് കാനഡ വ്യാഴാഴ്ച ത്രൈമാസ ഫലങ്ങള്‍ വെളിപ്പെടുത്തി. ബാങ്കിന്റെ ലാഭം 295 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 3.9 ബില്യണ്‍ ഡോളറായി. ബാങ്കിന്റെ എല്ലാ ബിസിനസ് ഡിവിഷനുകളിലും വളര്‍ച്ച കൈവരിച്ചതായി കാണിക്കുന്നു.
തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതായി ബാങ്ക് വെളിപ്പെടുത്തി. 93,753 ഫുള്‍-ടൈം ഇക്വിവലന്റ് സ്റ്റാഫുമായാണ് ബാങ്ക് ഈ പാദം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ അവസാനത്തെ കണക്കനുസരിച്ച് 94,398 ല്‍ നിന്ന് 645 പേര്‍ കുറഞ്ഞു.