കാട്ടുതീ മൂലം കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെയും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുന്നവരുടെയും ആപ്ലിക്കേഷനുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കാനഡ സിറ്റിസണ്‍സ് സര്‍വീസസ് മിനിസ്റ്റര്‍ ടെറി ബീച്ച് പറഞ്ഞു. നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററീസിലും ബ്രിട്ടീഷ് കൊളംബിയയിലും വ്യാപിക്കുന്ന കാട്ടുതീയെ തുടര്‍ന്നുള്ള അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഫെഡറല്‍ അപ്‌ഡേറ്റിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചിരിക്കുന്നത്.
കാട്ടുതീ മൂലം ജോലി നഷ്ടപ്പെട്ടവര്‍ EI ബെനിഫിറ്റിനായി അപേക്ഷ ഉടന്‍ സമര്‍പ്പിക്കണമെന്ന് ബീച്ച് നിര്‍ദ്ദേശിച്ചു. പോസ്റ്റല്‍ കോഡിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രി അറിയിച്ചു. അപേക്ഷിക്കാനായി എംപ്ലോയ്‌മെന്റ് റെക്കോര്‍ഡ് ആവശ്യമില്ല.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ഇന്‍കം സപ്പോര്‍ട്ട് വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമാണ് EI പ്രോഗ്രാം. വീടുകളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ അപേക്ഷിക്കുന്നവരെ ഉള്‍ക്കൊള്ളുന്നതിനായി സാധാരണ അപേക്ഷാ പ്രക്രിയ ക്രമീകരിക്കുന്നു. അപേക്ഷകര്‍ക്ക് ആപ്ലിക്കേഷനില്‍ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ താല്‍ക്കാലിക ഷെല്‍ട്ടറിന്റെ മെയിലിംഗ് അഡ്രസ് ഉപയോഗിക്കാം. കൂടാതെ, EI തുടര്‍ന്നും ലഭിക്കുന്നതിന് ഓരോ രണ്ടാഴ്ച കൂടുമ്പോഴും റിപ്പോര്‍ട്ടുകള്‍ ആവശ്യമാണ്.
ധനസഹായത്തിന് പുറമെ, തൊഴിലാളികള്‍, വയോജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക വിദേശ തൊഴിലാളികള്‍, പുതിയ പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് താമസസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.