ചൂട് കൂടുകയും വരള്‍ച്ച രൂക്ഷമാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കാല്‍ഗറിയില്‍ മാന്‍ഡേറ്ററി വാട്ടര്‍ റെസ്ട്രിക്ഷന്‍ ഏര്‍പ്പെടുത്തി. ഇതോടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും മറ്റുമുള്ള പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും നനയ്ക്കാന്‍ ആളുകളെ അനുവദിക്കില്ല. നിര്‍ദ്ദിഷ്ട സമയങ്ങളില്‍ മാത്രമേ താമസക്കാര്‍ക്ക് സ്പ്രിംഗ്‌ളറുകളോ സോക്കര്‍ ഹോസുകളോ ഇന്‍-ഗ്രൗണ്ട് സിസ്റ്റങ്ങളോ ഉപയോഗിക്കാന്‍ കഴിയൂ. വരള്‍ച്ചയുടെ ഫലമായി കാല്‍ഗറിയില്‍ ഔട്ട്‌ഡോര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് അധികൃതര്‍ പറയുന്നു.
നിലവില്‍ കുടിവെള്ളത്തിന് ഡിമാന്‍ഡ് ഉയര്‍ന്നതായി ഡ്രിംങ്കിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ പറയുന്നു. ഇതാണ് ജല ഉപഭോഗം വര്‍ധിക്കാനുണ്ടായ കാരണം. ഇതോടെ നഗരത്തില്‍ ജലലഭ്യത കുറയുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.