സൂറത്ത് ഗഡിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ വ്യോമസേന യുദ്ധവിമാനം മിഗ് 21 തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ഹനുമാൻഗഡീൽ വീടിനു മുകളിൽ ആണ് വിമാനം തകർന്നു വീണത്. പാരചൂട്ട് ഉപയോഗിച്ചതിനാൽ പൈലറ്റ് രക്ഷപ്പെട്ടു. സംഭവം അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടു.